മോസ്കോ:അഞ്ചുപേരടങ്ങുന്ന സംഘത്തിന് വിസയില്ലാ യാത്രയ്ക്ക് അനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി റഷ്യ ചർച്ച തുടങ്ങി.ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള വിനോദസഞ്ചാരികള്‍ക്ക് വിസയില്ലാതെ തന്നെ പരസ്‌പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സംവിധാനം നടപ്പിലാക്കാനുള്ള നിർദ്ദേശമാണ് റഷ്യ മുന്നോട്ടു വച്ചത്.
യാത്രാനുമതി വേഗത്തില്‍ ലഭിക്കുന്ന ഇ- വിസ, ഇന്ത്യൻ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഓഗസ്റ്റ് ഒന്നുമുതല്‍ റഷ്യ നല്‍കിയിരുന്നു. വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്ന പദ്ധതി ചൈനയുമായി നടപ്പിലാക്കിയെന്നും ഇന്ത്യയുമായി ഇത് സംബന്ധിച്ച നയതന്ത്ര ചര്‍ച്ചകള്‍ നടക്കുകയാണെന്നും റഷ്യ അറിയിച്ചു.
52 ഡോളറിന് 55 രാജ്യങ്ങളിലെ പൗരൻമാര്‍ക്ക് ഇ- വിസ ലഭിക്കാനുള്ള സംവിധാനവും റഷ്യ നടപ്പിലാക്കിയിട്ടുണ്ട്. അറുപത് ദിവസമാണ് ഈ രേഖയുടെ കാലാവധി. പതിനാറ് ദിവസത്തില്‍ കൂടുതല്‍ രാജ്യത്ത് തങ്ങാനുള്ള അനുമതിയും ഈ വിസ നല്‍കുന്നു.