ചാലക്കുടി: വെള്ളക്കെട്ടിൽ വീണ് രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം.ജാര്‍ഖണ്ഡ് സ്വദേശികളായ ചന്ദ്രദേവിന്റെയും അനുവിന്റെയും മകള്‍ അനന്യയാണ് മരിച്ചത്.
കോട്ടാറ്റുള്ള ഗംഗ ടൈല്‍ ഫാക്ടറി വളപ്പില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനോടു ചേര്‍ന്നുള്ള വെള്ളക്കുഴില് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം.
കുട്ടി കളിച്ച് പുറത്തേയ്ക്കിറങ്ങിയപ്പോള്‍ അബദ്ധത്തില്‍ കുഴിയില്‍ വീണതാകാമെന്നാണ് സൂചന.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.