KeralaNEWS

കാസർകോട് ബാങ്ക് മാനജരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാസർകോട്:ബാങ്ക് മാനജരെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.ബദിയഡുക്ക നാരമ്ബാടി നാടുവങ്കൊടി ദുര്‍ഗാനിലയത്തിലെ പി രാമചന്ദ്ര എന്ന വിനോദ് (44) ആണ് മരിച്ചത്. എടനാട് സര്‍വീസ് സഹകരണ ബാങ്കിന്റെ കളത്തൂര്‍ ശാഖ മാനജരാണ്.

വെള്ളിയാഴ്ച വൈകീട്ടോടെയാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച ബാങ്കില്‍ നിന്ന് അവധി എടുത്ത് അസിസ്റ്റന്റ് മാനജര്‍ക്ക് താക്കോല്‍ കൈമാറിയിരുന്നു. ഭാര്യയും മകനും വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു സംഭവം. ഭാര്യ കമലാക്ഷി മൗവ്വാറിലെ സ്വന്തം വീട്ടിലേക്കും ബദിയഡുക്ക നവജീവൻ ഹയര്‍ സെകൻഡറി സ്‌കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ഥിയായ ഏക മകൻ വൈശാഖ് സ്‌കൂളിലും പോയിരുന്നു.

ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തി അന്വേഷണം ആരംഭിച്ചു. പരേതനായ ലക്ഷ്മണ – ഭാനുമതി ദമ്ബതികളുടെ മകനാണ്.

Back to top button
error: