CrimeNEWS

മുന്‍ ഭാര്യയെ ഉൾപ്പടെ രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബോഡി ബില്‍ഡര്‍; ഇന്നൊരു കൊലപാതകം കാണാമെന്ന് പറഞ്ഞ് ഇന്‍സ്റ്റഗ്രാമില്‍ ലൈവ് സ്ട്രീം

സാറജീവോ: സമൂഹമാധ്യമങ്ങളിൽ ലൈവ് സ്ട്രീം ചെയ്ത് മുൻ ഭാര്യയേയും മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത് ബോഡി ബിൽഡർ. ബാൾക്കൻ രാജ്യമായ ബോസ്നിയയിൽ വെള്ളിയാഴ്ചയാണ് സംഭവം. ഇൻസ്റ്റഗ്രാമിൽ ലൈവ് സ്ട്രീം ചെയ്തുകൊണ്ടായിരുന്നു ബോസ്നിയൻ നഗരമായ ഗ്രാഡാകിനെ ഞെട്ടിച്ചുകൊണ്ടുള്ള കൊലപാതകങ്ങൾ നടന്നത്. പൊലീസ് പിടികൂടുമെന്ന സ്ഥിതി വന്നതോടെയാണ് ഇയാൾ ആത്മഹത്യ ചെയ്തത്. മുൻ ഭാര്യയെ കൊല ചെയ്ത ശേഷം ഇയാൾ ഗ്രാഡാകിലെ തെരുവിലേക്ക് പിസ്റ്റളുമായി ഇറങ്ങി കണ്ണിൽപ്പെട്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു.

മുൻ ഭാര്യയെ കൂടാതെ ഒരു പുരുഷനും ഇയാളുടെ മകനുമാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വെടിവയ്പിൽ ഒരു പൊലീസുകാരനും നഗരത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ഒരു യുവതിയ്ക്കും യുവാവിനും പരിക്കേറ്റിട്ടുണ്ട്. ഗ്രഡാകിൽ നടന്ന അക്രമത്തേക്കുറിച്ച് സംസാരിക്കാൻ വാക്കുകൾ ഇല്ലെന്നാണ് ബോസ്നിയൻ ഫെഡറേഷൻറെ പ്രധാനമന്ത്രി നെർമിൻ നിക്സിക് പറയുന്നത്. അക്രമി സ്വന്തം ജീവൻ അവസാനിപ്പിച്ചെങ്കിലും ഇരയാകേണ്ടി വന്നവരുടെ ജീവൻ തിരിച്ച് വരില്ലല്ലോയെന്നാണ് പ്രധാനമന്ത്രി സംഭവത്തേക്കുറിച്ച് പ്രതികരിച്ചത്. വെടിവയ്പിന് കാരണമായ പ്രകോപനം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. നേരത്തെ ബോഡി ബിൽഡറുടെ മുൻ ഭാര്യ ഇയാളിൽ നിന്ന് ഭീഷണിയുള്ളതായി റിപ്പോർട്ട് ചെയ്തിരുന്നു.

Signature-ad

വെള്ളിയാഴ്ച രാവിലെയാണ് ഇയാൾ ലൈവ് സ്ട്രീം ആരംഭിച്ചത്. കാഴ്ചക്കാരോട് ഇന്നൊരു കൊലപാതകം കാണാം എന്നായിരുന്നു ഇയാൾ പറഞ്ഞത്. ഇതിന് പിന്നാലെ തോക്കെടുത്ത് ഒരു സ്ത്രീയുടെ നെറ്റിയിലേക്ക് വെടി വയ്ക്കുകയായിരുന്നു. ഈ സമയത്ത് കുട്ടികളുടെ കരച്ചിലും വീഡിയോയിൽ കേൾക്കാമായിരുന്നു. ഒന്നിലധികം വീഡിയോകൾ ലൈവ് സ്ട്രീം ചെയ്തതിന് പിന്നാലെയാണ് സംഭവം പൊലീസിൻറെ ശ്രദ്ധയിൽപ്പെടുന്നത്. ഇയാളെ പൊലീസ് കണ്ടെത്തി വന്നപ്പോഴേയ്ക്കും മറ്റ് രണ്ട് പേരെ കൂടി ഇയാൾ കൊലപ്പെടുത്തിയിരുന്നു. 12000ത്തോളം പേരാണ് ഇയാളുടെ ലൈവ് സ്ട്രീം കണ്ടതെന്നും 126ൽ അധികം പേർ വീഡിയോ ലൈക്ക് ചെയ്തെന്നും പൊലീസ് പ്രതികരിക്കുന്നു. ഈ വീഡിയോകൾ പിന്നീട് നീക്കം ചെയ്തു. 35കാരനായ ബോഡിബിൽഡറെ ഇതിന് മുൻപ് ലഹരി കേസിലും പൊലീസുകാരനെ ആക്രമിച്ച കേസിലും അറസ്റ്റ് ചെയ്തിരുന്നു.

Back to top button
error: