ആലപ്പുഴ: അമ്മയ്ക്കൊപ്പം ഉറങ്ങുകയായിരുന്ന പിഞ്ചു കുഞ്ഞിനെ രാവിലെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ നഗരത്തിലെ സ്റ്റേഡിയം വാര്‍ഡില്‍ ഭട്ടതിരിപ്പറമ്ബില് ഷമീര്‍ – ഷാഹിത ദമ്ബതികളുടെ 50 ദിവസം പ്രായമായ കുഞ്ഞാണു മരിച്ചത്.
ബുധനാഴ്ച്ച രാത്രി 11.30 നു കുഞ്ഞിന് ഷാഹിത മുലപ്പാല്‍ നല്കി ഉറക്കിയതാണ്. പുലര്‍ച്ചെ നാലു മണിയോടെ കുഞ്ഞിന്റെ ശരീരത്തില്‍ തണുപ്പനുഭവപ്പെടുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഉടനെ ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണു പ്രാഥമിക നിഗമനം.