എറണാകുളം:യുവതിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂത്താട്ടുകുളത്താണ് സംഭവം. പാലക്കുഴ സ്വദേശി രാഹുലിന്റെ ഭാര്യ രമ്യയാണ് മരിച്ചത്.ഇരുവരും തമ്മിലുള്ള വിവാഹം 4 മാസങ്ങള്‍ക്ക് മുൻപാണ് കഴിഞ്ഞത്.
പുലര്‍ച്ചെ 5.45 ഓടെയാണ് യുവതിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചതായി കണ്ടെത്തിയത്. കൂത്താട്ടുകുളം പോലീസ് എത്തി തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.