KeralaNEWS

വാളയാർ ചെക്പോസ്റ്റിൽ പരിശോധന; കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും 24 ലക്ഷത്തിലേറെ രൂപ പിടികൂടി

പാലക്കാട്:വാളയാർ ചെക്പോസ്റ്റിൽ നടന്ന പരിശോധനയിൽ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും 24 ലക്ഷത്തിലേറെ രൂപ പിടികൂടി.പെരുമ്ബാവൂരിൽ താമസിക്കുന്ന യശ്വന്ത് യാംഗർ എന്നയാളാണ് രേഖകള്‍ ഇല്ലാത്ത പണവുമായി പിടിയിലായത്.

ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.KL-15A- 0296 നമ്ബര്‍ കെഎസ്‌ആര്‍ടിസി ബസിലെ യാത്രക്കാരായിരുന്നു യശ്വന്ത് യാംഗര്‍. ഇയാള്‍ രേഖകള്‍ ഇല്ലാതെ കൊണ്ടുവന്ന 2478500 രൂപയാണ് കണ്ടെടുത്തതെന്ന് എക്സൈസ് സംഘം വ്യക്തമാക്കി. തുടര്‍ന്ന് പ്രതിയെയും കണ്ടെടുത്ത പണവും തുടര്‍ നടപടികള്‍ക്കായി വാളയാര്‍ പോലീസിന് കൈമാറിയെന്നും എക്സൈസ് സംഘം അറിയിച്ചു.

Back to top button
error: