KeralaNEWS

11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ച 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും

മലപ്പുറം: 11 കാരിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി പീഡിപ്പിച്ച കേസില്‍ 49കാരന് 27 വര്‍ഷം കഠിന തടവും പിഴയും.മമ്ബാട് പുള്ളിപ്പാടം കാരച്ചാല്‍ പൂളക്കപോയില്‍ നെല്ലിക്കുത്ത് പ്രഭാകരനെ (49)യാണ് നിലമ്ബൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി27 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

2017, 2018 കാലഘട്ടങ്ങളില്‍ കുട്ടിയെ വീടിന് സമീപത്തുള്ള റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോയി നിരന്തരമായി ഗൗരവതരമായ ലൈംഗിക അതിക്രമത്തിനു ഇരയാക്കിയ സംഭവത്തില്‍ നിലമ്ബൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ശിക്ഷ.ജഡ്ജ് കെ.പി. ജോയി ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ ഒന്നിച്ചു അനുഭവിച്ചാല്‍ മതി.

Back to top button
error: