NEWS

അനിൽ നെടുമങ്ങാടിനെ ജലാശയത്തിൽ നിന്ന് മുങ്ങിയെടുത്ത മനുഷ്യൻ ഇയാളാണ്

തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് സിനിമാതാരം അനിൽ നെടുമങ്ങാട് അപകടത്തിൽപ്പെടുന്നത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ നാട്ടുകാരെ വിവരം അറിയിച്ചു. സന്ധ്യാ പ്രാർഥനയ്ക്കായി പള്ളിയിലേക്ക് പുറപ്പെടാൻ ആയി ബൈക്കിൽ കയറുമ്പോഴാണ് പാറക്കൽ ശിഹാബുദ്ദീൻ വിവരമറിയുന്നത്. പിന്നീട് വേഗത്തിൽ അപകട സ്ഥലത്തേക്ക്. ബൈക്കിൽ നിന്ന് ഇറങ്ങി ജലാശയത്തിലേക്ക് ചാടുന്നതിനു മുൻപ് തന്നെ ഷർട്ടും മുണ്ടും അഴിച്ചു കളഞ്ഞിരുന്നു.

രണ്ടാൾ താഴ്ചയിൽ ആളെ കണ്ടു. കാലിൽ പിടിച്ച് വലിച്ച് കരയിലെത്തിച്ചു. എല്ലാത്തിനും എടുത്തത് 8 മിനിറ്റ് മാത്രം. ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോയപ്പോൾ പള്ളിയിലെത്തി നമസ്കാരത്തിൽ പങ്കെടുത്തു.

Signature-ad

ജലാശയത്തിൽ നിന്ന് താൻ കരയിലേയ്ക്ക് എത്തിച്ചത് സിനിമാതാരം ആണെന്ന് അറിയുന്നത് പിന്നീടാണ്. ജീവൻ രക്ഷിക്കാനായില്ല എന്ന വേദനയിലാണ് സിനോജ് മലങ്കര എന്നറിയപ്പെടുന്ന പാറക്കൽ ശിഹാബുദ്ദീൻ.

മരം മുറിയാണ് സിനോജ് ജോലി. ഇതിനുമുമ്പും അപകടത്തിൽപെട്ടവരെ മുങ്ങി എടുക്കാൻ സിനോജ് തയ്യാറായിട്ടുണ്ട്.

Back to top button
error: