IndiaNEWS

ഹരിയാനയിലെ ‍ബുള്‍ഡോസര്‍ നടപടിക്ക് തടയിട്ട് ഹൈക്കോടതി 

ഗുഡ്ഗാവ്:ഹരിയാനയില്‍ വര്‍ഗീയ സംഘര്‍ഷം അരങ്ങേറിയ നൂഹിലെ ബുള്‍ഡോസര്‍ നടപടിക്ക് തടയിട്ട് ഹൈക്കോടതി.സംഘര്‍ഷത്തിലേര്‍പ്പെട്ടവരുടേതെന്ന്‌ ആരോപിച്ച് കഴിഞ്ഞ നാലു ദിവസമായി മുസ്ലിങ്ങളുടെ വീടുകളും കെട്ടിടങ്ങളും പൊളിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഹൈക്കോടതിയുടെ നടപടി.

പഞ്ചാബ്‌-ഹരിയാന ഹൈക്കോടതിയാണ്‌ നടപടി നിര്‍ത്തിവെക്കാന്‍ ഇന്നലെ ഉത്തരവിട്ടത്‌.ഹൈക്കോടതി ഉത്തരവിന്‌ പിന്നാലെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ധീരേന്ദ്ര ഖഡ്‌ഗത ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. ഹരിയാനയിലെ വര്‍ഗീയ സംഘര്‍ഷങ്ങളില്‍ രണ്ടു ഹോം ഗാര്‍ഡുകളും മതപണ്ഡിതനുമടക്കം ആറു പേര്‍ കൊല്ലപ്പെടുകയും വന്‍ നാശനഷ്‌ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്‌തിരുന്നു.

സംഘര്‍ഷത്തിന്‌ പിന്നാലെയാണ്‌ അധികൃതര്‍ ബുള്‍ഡോസര്‍ നടപടി ആരംഭിച്ചത്‌. എന്നാല്‍, ഇതിനെതിരേ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ടാണ്‌ നടപടിയെന്നായിരുന്നു ആരോപണം.ഒരു തരത്തിലുള്ള മുന്‍കൂര്‍ നോട്ടീസുകളും നല്‍കാതെയാണ്‌ വീടുകളടക്കം പൊളിച്ച്‌ നീക്കുന്നതെന്നും ആരോപണമുണ്ടായി. അതിനിടെ, കഴിഞ്ഞ ദിവസം നൂഹ്‌ സന്ദര്‍ശനത്തിനെത്തിയ ബിനോയ്‌ വിശ്വം അടക്കമുള്ള സി.പി.ഐ. സംഘത്തെ അധികൃതര്‍ തടഞ്ഞിരുന്നു. എം.പിമാരായ ബിനോയ്‌ വിശ്വം, പി. സന്തോഷ്‌ കുമാര്‍, സി.പി.ഐ. ജനറല്‍ സെക്രട്ടറി അമര്‍ജീത്‌ കൗര്‍, സി.പി.ഐ. നേതാവ്‌ ദര്യാവ്‌ സിങ്‌ കശ്യപ്‌ എന്നിവരുള്‍പ്പെട്ട നാലംഗ സംഘത്തെയാണ്‌ നൂഹിലെ പ്രശ്‌നബാധിത ഗ്രാമങ്ങളിലേക്ക്‌ പ്രവേശിക്കുന്നതിന്‌ മുമ്ബ്‌ പോലീസ്‌ തടഞ്ഞത്‌.

Back to top button
error: