KeralaNEWS

സി.ഐ.ടി.യു നേതാവിനെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ആലുവ:രണ്ടുദിവസമായി കാണാതായ സി.ഐ.ടി.യു നേതാവിനെ ആലുവ കരുമാലൂര്‍ മാമ്ബ്ര പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.ആമ്ബല്ലൂര്‍ എരിപ്പോട് കാഞ്ഞിരത്തിങ്കല്‍ പോളാണ് (72) മരിച്ചത്.

ശനിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. വൈകീട്ട് കാണാതായതോടെ ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആലുവ വെസ്റ്റ് പൊലീസ് മേല്‍നടപടി സ്വീകരിച്ചു.

ഭാര്യ ബേബി മൂന്ന് മാസം മുമ്ബ് മരണപ്പെട്ടിരുന്നു. മക്കള്‍ വിദേശത്തായതിനാല്‍ പോള്‍ തനിച്ചാണ് താമസിച്ചിരുന്നത്. സി.പി.എം അളഗപ്പനഗര്‍ ബ്രാഞ്ച് കമ്മിറ്റിയംഗമായ പോള്‍, മുൻ ലോക്കല്‍ കമ്മിറ്റിയംഗവും ആമ്ബല്ലൂര്‍ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡൻറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നിലവില്‍ സി.ഐ.ടി.യു അളഗപ്പ ടെക്സ്റ്റൈല്‍സ് യൂനിയൻ പ്രസിഡൻറാണ്.

Signature-ad

മക്കള്‍: ബെഞ്ചമിൻ, ഷാര്‍ലറ്റ്. മരുമക്കള്‍: സിജോ, സാം. സംസ്കാരം ബുധനാഴ്ച മൂന്നിന് വെണ്ടോര്‍ സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.

Back to top button
error: