പത്തനംതിട്ട;കെ.എസ്.ആര്.ടി.സി ബസില്‍ സ്ത്രീകളെ ശല്യം ചെയ്യാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റിൽ.രണ്ടു ബസുകളിലായായിരുന്നു സംഭവം.രണ്ടു പേരെയും അടൂർ പോലീസാണ് അറസ്റ്റ് ചെയ്തത്.
അടൂരില്‍ കെ.എസ്.ആര്.ടി.സി ബസില്‍ യുവതിയെ കടന്ന് പിടിക്കാൻ ശ്രമിച്ച തിരുവനന്തപുരം ഐജി ഓഫീസിലെ ജീവനക്കാരനായ സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഇടുക്കി സ്വദേശിയാണ് അറസ്റ്റിലായ സതീഷ്.
തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസിലാണ് സംഭവം നടന്നത്. യാത്രാമധ്യേ യുവതി അടൂര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പൊലീസ് എത്തി കെ.എസ്.ആര്.ടി.സി ബസില്‍ നിന്നും സതീഷിനെ കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. ഐജി ഓഫീസില്‍ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റൻറ് തസ്തികയിലാണ് സതീഷ് ജോലി ചെയ്യുന്നത്.
മറ്റൊരു സംഭവത്തിൽ പത്തനംതിട്ട ആനന്ദപ്പള്ളിയില്‍ കെ.എസ്.ആര്.ടി.സി ബസില്‍ പെണ്‍കുട്ടിയെ ശല്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെയാണ് അറസ്റ്റ് ചെയ്തത്. അടൂര്‍ പൊലീസാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ പത്തനാപുരം സ്വദേശി ഷെമീര്‍ ആണ് അറസ്റ്റിലായത്. പെണ്‍കുട്ടി വിവരം അടൂര്‍ പൊലീസില്‍ വിളിച്ചറിയിക്കുകയും ബസില്‍ നിന്നും ഷെമീറിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്