KeralaNEWS

പ്രസവിച്ച് കിടന്ന കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവതിയെ റിമാൻഡ് ചെയ്തു

തിരുവല്ല:പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച് കിടന്ന കാമുകന്റെ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ യുവതിയെ റിമാൻഡ് ചെയ്തു.ആലപ്പുഴ കാര്‍ത്തികപ്പള്ളി കണ്ടല്ലൂര്‍ വെട്ടത്തേരില്‍ കിഴക്കേതില്‍ അനുഷ (30)യെയാണ് പുളിക്കീഴ് പോലീസ് റിമാൻഡ് ചെയ്തത്.

പുല്ലുകുളങ്ങര സ്വദേശി അരുണുമായി വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്ന അനുഷ, അരുണ്‍ ഇപ്പോള്‍ തന്നില്‍നിന്നും അകല്‍ച്ച കാട്ടുന്നുവെന്ന് മനസിലാക്കിയതോടെ അയാളുടെ ഭാര്യയെ ആശുപത്രിയില്‍വച്ച്‌ കൊല്ലാൻ ശ്രമിക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം പരുമലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.

പ്രസവശേഷം ആശുപത്രിമുറിയില്‍ വിശ്രമിക്കുകയായിരുന്ന അരുണിന്‍റെ ഭാര്യ സ്നേഹയെ കുത്തിവയ്പ് എടുക്കാനെന്ന വ്യാജേന നഴ്സിന്‍റെ ഓവര്‍കോട്ട് ധരിച്ചെത്തി വായു നിറച്ച സിറിഞ്ചുകൊണ്ട് കുത്താൻ ശ്രമിക്കുകയായിരുന്നു.മൂന്നുതവണ കുത്തിയതിൽ സംശയം തോന്നിയ സ്നേഹയും ഒപ്പമുണ്ടായിരുന്ന മാതാവും ഒച്ചവച്ചതിനെത്തുടര്‍ന്ന് ആശുപത്രിജീവനക്കാരെത്തി അനുഷയെ തടഞ്ഞുവച്ച്‌ പുളിക്കീഴ് പോലീസില്‍ അറിയിക്കുകയായിരുന്നു.

Signature-ad

പോലീസ് സ്ഥലത്തെത്തി യുവതിയെ കസ്റ്റഡിയിലെടുക്കുകയും, സുരക്ഷ മുൻനിര്‍ത്തി സ്നേഹയെ ലേബര്‍ റൂമിലേക്ക് മാറ്റുകയും ചെയ്തു. കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആണ് അനുഷ.സ്നേഹയുടെ ഭര്‍ത്താവ് അരുണുമായി അനുഷയ്ക്ക് വര്‍ഷങ്ങളുടെ പരിചയമാണുള്ളത്. അരുണിനൊപ്പം ജീവിക്കാൻ അനുഷ ആഗ്രഹിച്ചിരുന്നതായും ഇതിനായാണ് കൊലപാതകശ്രമം നടത്തിയതെന്നുമാണ് പോലീസ് നിഗമനം. എന്നാല്‍, അരുണിന് ഇതില്‍ പങ്കില്ലെന്ന് ഭാര്യവീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ടെങ്കിലും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു.

Back to top button
error: