തൃശൂർ:ടൂര്‍ പാക്കേജിന്റെ പേരില്‍ പണംതട്ടിയ യുവതി അറസ്റ്റില്‍. അന്തിക്കാട് സ്വദേശി ജീന ജെയ്മോൻ (40) ആണ് വിയ്യൂര്‍ പോലീസിന്റെ പിടിയിലായത്.
തൃശൂര്‍ നഗരത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ‘എക്സലന്റ് ഇന്ത്യ ഹോളിഡേയ്സ്’ എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
വിദേശത്തേക്കുള്‍പ്പടെ ടൂര്‍ കൊണ്ട് പോകാമെന്ന് കാണിച്ച് മാദ്ധ്യമങ്ങളിലും, സോഷ്യല്‍ മീഡിയയിലും ആകര്‍ഷമായ പരസ്യങ്ങള്‍ നല്‍കിയായിരുന്നു തട്ടിപ്പ്. പരസ്യം കണ്ട് സമീപിച്ച ആളുകളില്‍ നിന്നും പണം മുൻകൂര്‍ വാങ്ങി യാത്ര കൊണ്ടു പോകാതെ കബളിപ്പിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.