കൊച്ചി:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും തട്ടിയ ദമ്ബതികള്‍ അറസ്റ്റില്‍ .പള്ളുരുത്തി ചാനിപ്പറമ്ബില് അക്ഷയ് അപ്പു (22), ഭാര്യ ഞാറക്കല്‍ നികത്തില്‍ വീട്ടില്‍ കൃഷ്ണ (20) എന്നിവരെയാണ് ഞാറയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടി ഇവരെ പരിചയപ്പെട്ടത്. പെണ്‍കുട്ടിയുടെ കുടുംബ വഴക്ക് ദമ്ബതികള്‍ മുതലെടുക്കുകയായിരുന്നു. ഇത് ഇവരോട് പറഞ്ഞതിനെത്തുടര്‍ന്ന് വീടുവിട്ട് ഊട്ടിക്ക് പോകാൻ പ്രേരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന്, ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും മറ്റുമുള്ള പണം കണ്ടെത്തുന്നതിനെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ സ്വര്‍ണ്ണമാലയും മൊബൈല്‍ ഫോണും കൈക്കലാക്കുകയായിരുന്നു.
മാല ഉരുക്കിയ നിലയില്‍ പറവൂരിലെ ജ്വല്ലറിയില്‍ നിന്നും കണ്ടെടുത്തു.അക്ഷയ് അപ്പു നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.