തിരുവനന്തപുരം: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സിപിഐ നേതാവിനെ പുറത്താക്കി. കേസില്‍ പ്രതിയായ വിശ്വംഭരനെയാണ് പുറത്താക്കിയത്. രക്ഷിതാക്കള്‍ പരാതി നല്കാതിരിക്കാന് ഇടനില നിന്ന സിപിഐ ഏരിയ കമ്മിറ്റി അംഗത്തെയും പുറത്താക്കി.
തിരുവനന്തപുരം വെള്ളറട ഏരിയ കമ്മിറ്റി അംഗവും പെരുങ്കിടവിള ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ വിനോദിനെയാണ് പുറത്താക്കിയത്. വിശ്വംഭരനില്നിന്ന് വിനോദ് പണം കൈപ്പറ്റിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രതി വിശ്വംഭരന് ഇപ്പോഴും ഒളിവിലാണ്.
അതേസമയം, മാറനല്ലൂരിലെ ആസിഡ് ആക്രമണവും ആത്മഹത്യയും സൃഷ്ടിച്ച വിവാദങ്ങള്‍ കത്തിപ്പടരവെ ആരോപണ വിധേയനായ സിപിഐ തിരുവനന്തപുരം ജില്ലാ എക്സിക്യുട്ടീവ് അംഗവും മില്‍മ തിരുവനന്തപുരം മേഖല യൂണിയന് അഡ്മിനിസ്ട്രേറ്ററുമായ എന്‍.ഭാസുരാംഗനെ പാര്‍ട്ടി ജില്ലാ എക്സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും പുറത്താക്കിയിരുന്നു.ഭാസുരാംഗന്റെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് കണ്ടതിനെത്തുടര്‍ന്നാണു ജില്ലാ എക്സിക്യൂട്ടീവിന്റെ നടപടി.