IndiaNEWS

ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം 

ന്യൂഡൽഹി:ഡല്‍ഹിയിലും ജമ്മു കശ്മീരിലും ഭൂചലനം അനുഭവപ്പെട്ടു.റിക്ടര്‍ സ്കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തി.ആളപായമൊന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് പ്രഭവകേന്ദ്രം.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരകള്‍ കേന്ദ്രീകരിച്ച്‌ സ്ഥിരമായി ഭൂചലനം അനുഭവപ്പെടാറുണ്ട്.പാകിസ്ഥാന്റെ ചില ഭാഗങ്ങളിലും ഭൂചലനം റിപ്പോര്‍ട്ട് ചെയ്‌തു.

Back to top button
error: