ഇടുക്കി: തങ്കമണി സ്വദേശിയായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.തങ്കമണി പ്രകാശ് വേമ്ബേനിയില് ജേക്കബിന്റെ മകന് അലക്സ് ജേക്കബിനെയാണ് (24) മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാത്രി ഏഴരയോടെ സൗത്ത് കളമശേരി റെയില്‍വേ ട്രാക്കില്‍ മൃതദേഹം കണ്ട് റെയില്‍വേ ജീവനക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. കാക്കനാട് സെസിലെ ജീവനക്കാരനാണ്. ആത്മഹത്യയെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസിന് ലഭിച്ചു.
മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
സംസ്കാരം നടത്തി. കളമശേരി പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു. ഷൈനമ്മയാണ് മാതാവ്. ഏകസഹോദരന് അലന്.