NEWS

കോട്ടയത്ത് പ്രതീക്ഷിച്ച വിജയം നേടാനായില്ല:ബിജെപി

തദ്ദേശ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ സീറ്റ് നേടാന്‍ ബിജെപിക്ക് ആയെങ്കിലും പ്രതീക്ഷിച്ച വിജയത്തിലേക്കെത്താന്‍ ആയില്ലെന്ന് ബിജെപിയുടെ ജില്ലാ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ 300 സീറ്റുകള്‍ നേടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആകെ നേടാനായത് 121 സീറ്റുകളാണ്. കോട്ടയം ജില്ലയില്‍ ബിജെപി യുടെ ശക്തി കേന്ദ്രമായ ചിറക്കടവ് പഞ്ചായത്തില്‍ ഭരണം നഷ്ടപ്പട്ടിരുന്നു. എന്നാല്‍ പള്ളിക്കത്തോട്, മുത്തോലി പഞ്ചായത്തുകളില്‍ ഭരണത്തില്‍ എത്താന്‍ കഴിഞ്ഞത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം വലിയ വിജയമായി വേണം കണക്കാക്കാന്‍. 110 ഓളം വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയെന്നതും ശ്രദ്ധേയമാണ്.

ചിറക്കടവ് പഞ്ചായത്തില്‍ ഇടത്-വലത് കക്ഷികള്‍ ബിജെപിക്കെതിരെ ഒന്നിച്ചതാണ് പരാജയത്തിന് കാരണമെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. പ്രചാരണത്തില്‍ തങ്ങള്‍ക്ക് വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്. സ്ഥാനാര്‍ത്ഥികളെ വൈകി പ്രഖ്യാപിച്ചതും തോല്‍വിയിലേക്കെത്തിച്ചതിന്റെ കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ജില്ലാ-ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ പ്രകടന പത്രിക കൃത്യമായി ജനങ്ങളിലേക്കെത്തിക്കാന്‍ പോലും സാധിച്ചില്ല എന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു

Back to top button
error: