KeralaNEWS

പ്രധാനമന്ത്രിക്ക് ഓണസമ്മാനമായി കണ്ണൂര്‍ കൈത്തറി കുര്‍ത്ത

ന്യൂഡൽഹി:പ്രധാനമന്ത്രിക്ക് ഓണസമ്മാനമായി കണ്ണൂര്‍ കൈത്തറി കുര്‍ത്ത.മോദിക്കൊപ്പം മറ്റ് ചില പ്രമുഖര്‍ക്കും ഓണക്കോടി സമ്മാനിക്കും.കേരളത്തിന്റെ സ്വന്തം കൈത്തറി തുണി കൊണ്ടുള്ള കുര്‍ത്തയാണ് സമ്മാനിക്കുന്നത്.

കണ്ണൂര്‍ ചൊവ്വയിലെ ലോക്നാഥ് കോ ഓപ്പ് വീവിങ് സൊസൈറ്റിയാണ് ഓണക്കോടിക്കുള്ള തുണി നെയ്യുന്നത്. കെ ബിന്ദുവാണ് കുര്‍ത്ത തുണി നെയ്യുന്നത്. കോട്ടയം സ്വദേശിയും പാലക്കാട് കൊടുമ്ബ് കൈത്തറി ക്ലസ്റ്ററിലെ ഡിസൈനറുമായ അഞ്ജു ജോസാണ് കുര്‍ത്ത തുണിയുടെ നിറങ്ങളും പാറ്റേണും രൂപകല്‍പ്പന ചെയ്തത്.

തിങ്കളാഴ്ച തുണി തിരുവനന്തപുരത്തെത്തിക്കും.ദേശീയ കൈത്തറി ദിനമാണ് തിങ്കളാഴ്ച.

Back to top button
error: