NEWSWorld

ഫുട്ബോൾ താരത്തെ മുതല കടിച്ചുകൊന്നു

കോസ്റ്ററിക്കൻ ഫുട്‌ബോള്‍ താരത്തെ മുതല കടിച്ചുകൊന്നു.ജീസസ് ആല്‍ബെര്‍ട്ടോ ലോപസ് ഒര്‍ട്ടിസിനെയാണ് മുതല കടിച്ചു കൊന്നത്.വടക്കുകിഴക്കൻ കോസ്റ്ററിക്കൻ നഗരമായ സാന്റ ക്രൂസിലാണ് ദാരുണസംഭവം.

 സാന്റ ക്രൂസിലെ റിയോ കനാസ് നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു  29കാരനായ താരം. നദിയിലേക്കു ചാടിയതിനു പിന്നാലെ മുതല താരത്തെ വിഴുങ്ങുകയായിരുന്നു.

ലോപസുമായി മുതല മുങ്ങിത്താഴുന്നത് കണ്ട് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരെത്തി മുതലയെ വെടിവച്ചുകൊല്ലുകയായിരുന്നു.കോസ്റ്ററിക്കൻ ഫുട്‌ബോള്‍ ലീഗായ അസെൻസോ ലീഗിലെ ഡിപോര്‍ട്ടിവോ റിയോ കനാസ് ക്ലബിന്റെ താരമാണ് ലോപസ്. താരത്തിന്റെ മരണം സ്ഥിരീകരിച്ച്‌ ക്ലബ് വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

Back to top button
error: