കോട്ടയം: കൃഷി വകുപ്പിന്റെ ‘ഒരു കോടി ഫലവൃക്ഷ വ്യാപന പദ്ധതി’ യുടെ ഭാഗമായി എലിക്കുളം കൃഷി ഭവന്റെ നേതൃത്വത്തിൽ ടിഷ്യൂകൾച്ചർ നേന്ത്ര വാഴവിത്തുകൾ വിതരണം ചെയ്തു. കൃഷിഭവനിൽ വച്ച് നടന്ന വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസർ കെ. പ്രവീൺ പദ്ധതി വിശദീകരണം നടത്തി. പദ്ധതിയുടെ ആദ്യ ഘട്ടമായി 1700 തൈകളാണ് വിതരണം ചെയ്തത്. ഒരു തൈക്ക് അഞ്ചു രൂപ നിരക്കിലാണ് നൽകിയത്. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ എ.ജെ. അലക്സ് റോയ്, കെ.ജെ.ജെയ്നമ്മ, കാർഷിക വികസന സമിതിയംഗം കെ.സി. സോണി എന്നിവർ പങ്കെടുത്തു.
Related Articles
അനാരോഗ്യവും മാനസിക പ്രശ്നങ്ങളും മൂലം മരണം ആവശ്യപ്പെട്ട് അലഞ്ഞത് നാലുവര്‍ഷം; കുടുംബത്തെയും നിയമ സംവിധാനങ്ങളെയും ബോധ്യപ്പെടുത്തിയത് ഏറെ കഷ്ടപ്പെട്ട്; എല്ലാം ശരിയായപ്പോള്‍ മരണത്തിന് തൊട്ടുമുന്‍പ് മനസ് മാറിയ യുവതിയുടെ കഥ
November 14, 2024
ശിവാജി റാവു മുതല്‍ വെങ്കിടേഷ് പ്രഭു വരെ… സിനിമയില്‍ എത്തിയശേഷം പേര് മാറ്റിയ തമിഴ് സൂപ്പര്‍ താരങ്ങള്‍!
November 13, 2024
ഹോട്ടല്‍ ലോബിയിലിട്ട് കണ്ണ് തല്ലിപ്പൊട്ടിച്ചിട്ടും ഒരാളും തടഞ്ഞില്ല; ഭര്‍ത്താവില്‍നിന്ന് സീനത്ത് അമന് നേരിട്ട കൊടുംക്രൂരത
November 12, 2024
Check Also
Close