IndiaNEWS

ബിലാസ്പൂര്‍-മണാലി-ലേ റെയിൽവേ പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി:ബിലാസ്പൂര്‍-മണാലി-ലേ റെയില്‍ പ്രോജക്‌ട് സര്‍വേ പൂര്‍ത്തിയായതായി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്.ഹിമാചല്‍ പ്രദേശിനെയും കേന്ദ്രഭരണ പ്രദേശമായ ലഡാക്കിനെയും ബന്ധിപ്പിക്കുന്ന റയിൽവെ പദ്ധതിയാണിത്.

489 കിലോമീറ്റര്‍ ദൂരം വരുന്ന ബിലാസ്പൂര്‍-മണാലി-ലേ റെയില്‍ പാതയ്ക്ക് 99,201.40 കോടി രൂപയാണ് പ്രതീക്ഷിക്കുന്ന നിര്‍മ്മാണ ചെലവ്. 2557.96 ഹെക്ടര്‍ ഭൂമി ആവശ്യമായി വരുന്ന പദ്ധതിയില്‍ ആകെ 40 റെയില്‍വേ സ്റ്റേഷനുകളാണുള്ളത്. 62 ടണലുകളിലായി ആകെ 270 കിലോമീറ്റര്‍ ദൂരം തുരങ്കങ്ങള്‍ വഴിയാണ് കടന്നുപോകുന്നത്. 2 പ്രധാന പാലങ്ങള്‍, 114 വലിയ പാലങ്ങള്‍, 90 ചെറിയ പാലങ്ങള്, 37 മേല്‍പ്പാലങ്ങള്‍., 54 അടിപ്പാലങ്ങള്‍ എന്നിവയാണ് ഈ റെയില്‍ പാതയ്ക്കുണ്ടായിരിക്കുക.

ബേരിയില്‍ നിന്നാരംഭിക്കുന്ന പാത സുന്ദര്‍നഗര്‍, മാണ്ഡി, മണാലി തുടങ്ങിയ പ്രധാന പട്ടണങ്ങളിലൂടെ കടന്നുപോയി സിസ്സു, ഡാര്‍ച്ച കീലോങ്, സര്‍ച്ചു, പാങ്, റംത്സെ, ഉപ്ഷി, ഖരു, ഒപ്പം ഹിമാചലിലെ പ്രധാന പട്ടണങ്ങളെ ബന്ധിപ്പിച്ച്‌ ലേ ടെര്‍മിനസില്‍ അവസാനിക്കുന്ന വിധത്തിലാണ് നിര്‍മ്മിക്കുന്നത്.

Signature-ad

സമുദ്രനിരപ്പില്‍ നിന്നും 5360 മീറ്റര്‍ ഉയരത്തിലൂടെയാവും ഈ പാത കടന്നുപോകുന്നത്. ഇതോടെ ചൈനയിലെ ക്വിങ്ഹായ്-ടിബറ്റ് റെയില്‍വേയെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ലൈൻ ആയി ബിലാസ്പൂര്‍-മണാലി-ലേ റെയില്‍ മാറും.

Back to top button
error: