കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗിന്റെ നേതൃത്വത്തിലാണ് കഞ്ചാവ് തോട്ടം.കഴിഞ്ഞ ദിവസം ഇവിടം സന്ദര്‍ശിച്ച് അദ്ദേഹം പുരോഗതി വിലയിരുത്തി. ഇന്ത്യയിലെ ഇത്തരത്തിലെ ആദ്യ കഞ്ചാവ് തോട്ടമാണ് കശ്മീരിലേത്.
നിരവധിയാളുകളെ ലഹരിയിലേക്ക് തള്ളിവിടുന്ന കഞ്ചാവ് ഉപയോഗിച്ച് ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ക്ക് മരുന്ന് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്. ജമ്മുകാശ്മീരിലെ ഛത്തയിലാണ് കേന്ദ്രസര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കഞ്ചാവ്തോട്ടം സ്ഥിതി ചെയ്യുന്നത്. സിഎസ്ഐആറിന്റെയും ജമ്മു ഐഐഎമ്മിന്റെയും ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സംരക്ഷിത ഭൂമിയിലാണ് കന്നബിസ് റിസര്‍ച്ച് പ്രൊജക്ട് പുരോഗമിക്കുന്നത്.
കനേഡിയൻ കമ്ബനിയായ ഇൻഡസ് സ്കാനുമായി കരാറുണ്ടാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഗവേഷണ പദ്ദതി നടപ്പാക്കുന്നത്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പദ്ദതിയെന്നും, നിര്‍ണായക ചുവടുവയ്പ്പാണിതെന്നും കഞ്ചാവ് തോട്ടം സന്ദര്‍ശിച്ച കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ് പറഞ്ഞു. ലഹരി ഉപയോഗം ജമ്മു കശ്മീരിനേയും പഞ്ചാബിനേയും സാരമായി ബാധിച്ചിട്ടുണ്ട്. ആത്മ നിര്‍ഭര്‍ ഭാരതിന്റെ ഭാഗമായുള്ള ഈ പദ്ധതി ലഹരിയുടെ ദുരുപയോഗത്തേക്കുറിച്ചുള്ള ബോധവല്‍ക്കരണം കൂടി ലക്ഷ്യമിടുന്നുവെന്നാണ് കേന്ദ്ര മന്ത്രി വിശദമാക്കുന്നത്.