IndiaNEWS

പാക് അധിനിവേശ കശ്മീരിലൂടെ പാക് -ചൈന ഇടനാഴി : 60 ബില്യന്‍ ഡോളര്‍ അനുവദിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്

ന്യൂഡൽഹി:പാക് അധിനിവേശ കശ്മീരിലൂടെ പാക് -ചൈന ഇടനാഴിക്കായി 60 ബില്യന്‍ ഡോളര്‍ അനുവദിക്കുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്.പാകിസ്ഥാനിലെ ഗ്വാദര്‍ തുറമുഖത്തെ ചൈനയിലെ ഷിൻജിയാങ് പ്രവിശ്യയുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്.

Signature-ad

ചൈന – പാക് ബന്ധത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന സന്ദര്‍ഭത്തിലാണ് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അറിയിച്ചത്. പദ്ധതിക്കായി 60 ബില്യൻ ഡോളര്‍ അനുവദിക്കുമെന്നും ഷി ചിൻപിങ് അറിയിച്ചു.ഇടനാഴി നടപ്പാക്കുന്നതിനെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നതിനിടെയാണു പ്രകോപനപരമായ പുതിയ നീക്കം.

ചൈനയെയും പാക്കിസ്ഥാനെയും ബന്ധിപ്പിക്കുന്ന ബെല്‍റ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ് (ബിആര്‍ഐ) പദ്ധതിക്കുവേണ്ടിയാണ് പ്രധാനമായും തുക അനുവദിക്കുന്നത്.പാക് – ചൈന ബന്ധത്തിന്റെ പത്താം വാര്‍ഷികവുമായി ബന്ധപ്പെട്ട് ഇസ്‌ലാമാബാദില്‍ ഇന്നലെ നടത്തിയ ആഘോഷവേളയിലാണ് ഷി ചിൻപിങ് തുക അനുവദിക്കുമെന്ന കാര്യം പ്രഖ്യാപിച്ചത്.

Back to top button
error: