Lead NewsNEWS

ഫാ. തോമസ് കോട്ടൂരിനും സി. സ്റ്റെഫിക്കും എതിരെയുള്ള ആരോപണങ്ങൾ അവിശ്വസനീയം: ക്നാനായ കത്തോലിക്കാ സഭ

28 വര്‍ഷത്തിന് ശേഷം അഭയ കേസിലെ പ്രതികളുടെ ശിക്ഷാവിധി വന്നതില്‍ പ്രതികരണവുമായി ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപത. അഭയ കേസിലെ ആരോപണങ്ങള്‍ അവിശ്വസനീയം സിബിഐ കോടതി വിധിയെ മാനിക്കുന്നു. അപ്പീല്‍ നല്‍കാനും നിരപരാധിത്വം തെളിയിക്കാനും പ്രതികള്‍ക്ക് അവകാശമുണ്ട്. ഇത്തരം സാഹചര്യം ഉണ്ടായതില്‍ ദുഃഖിക്കുന്നുവെന്നും അതിരൂപത അറിയിച്ചു.

കേസില്‍ ഫാദര്‍ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും പിഴയും. സിസ്റ്റര്‍ സെഫിക്ക് ജീവപര്യന്തവും പിഴയുമാണ് തിരുവനന്തപുരം സിബിഐ കോടതി വിധിച്ചത്.

Signature-ad

ഫാദര്‍ തോമസ് കോട്ടൂരിന് കൊലപാതകത്തിന് ജീവപര്യന്തം തടവും 5 ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവു നശിപ്പിക്കലിന് ഏഴു വര്‍ഷം തടവും 50,000 രൂപ പിഴയും. കോണ്‍വെന്റില്‍ അതിക്രമിച്ചു കയറിയതിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധി.

സിസ്റ്റര്‍ സെഫിയ്ക്ക് കൊലപാതകത്തിന് ജീവപര്യന്തം തടവും 5ലക്ഷം രൂപ പിഴയും വിധിച്ചു. തെളിവുനശിപ്പിക്കലിന് ഏഴ് വര്‍ഷം തടവും 50000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഇരുവരും തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി.

Back to top button
error: