KeralaNEWS

വര്‍ക്കല പാപനാശം ബീച്ചില്‍ കുളിക്കുന്നതിനിടെ തിരയില്‍പ്പെട്ടു; കോട്ടയം സ്വദേശി മരിച്ചു

തിരുവനന്തപുരം: വര്‍ക്കല പാപനാശം ഏണിക്കല്‍ ബീച്ചില്‍ തിരയില്‍പ്പെട്ട് യുവാവ് മരിച്ചു. കോട്ടയം നാട്ടകം സ്വദേശി റിയാദ് പൗലോസ് ജേക്കബ് (35) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 10നാണ് സംഭവം. നാല് സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

തിരയില്‍പ്പെട്ട റിയാദിനെ സുഹൃത്തുക്കള്‍ കരയ്ക്ക് എത്തിച്ച് സിപിആര്‍ നല്‍കി. അഗ്‌നിരക്ഷാ സേനയും ടൂറിസം പോലീസും സ്ഥലത്തെത്തി വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ദിവസമാണ് റിയാദ് വര്‍ക്കലയില്‍ എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: