FoodNEWS

രുചി മാത്രമല്ല, ഔഷധം കൂടിയാണ് വെളുത്തുള്ളി അച്ചാർ

വെളുത്തുള്ളി അച്ചാര്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് ? അപ്പോൾ നോക്കാം വെളുത്തുള്ളി അച്ചാർ ഉണ്ടാക്കുന്നതെങ്ങനെയെന്ന്…

ആദ്യം ഒരു ചട്ടിയില്‍ കുറച്ചെണ്ണ ഒഴിച്ച ശേഷം വെളുത്തുള്ളി അല്പം മഞ്ഞള്‍ പൊടി ചേര്‍ത്തു നന്നായി വഴറ്റി മാറ്റി വെക്കുക. പിന്നീട് ബാക്കി ഉള്ള എണ്ണ ഒഴിച്ച്‌ നന്നായി ചൂടായ ശേഷം കടുകും വറ്റല്‍ മുളകും കറിവേപ്പിലയും ചേര്‍ത്തു നന്നായി മൂപ്പിക്കുക. അതിലേക്ക് നേരത്തെ ചതച്ചു വെച്ച ഇഞ്ചിയും പച്ചമുളകും ചേര്‍ത്തു നന്നായി വഴറ്റുക.

 

Signature-ad

പച്ചമണം മാറി തുടങ്ങിയാല്‍ മുളക് പൊടി അല്പം വെള്ളമൊഴിച്ചു പേസ്റ്റ് ആക്കിയതും അതിലേക്ക് ബാക്കിയുള്ള പൊടികളും ചേര്‍ത്തു വീണ്ടും വഴറ്റുക. പിന്നീട് മാറ്റിവെച്ച ശര്‍ക്കര പാനിയും വിനാഗിരിയും ഉപ്പും ചേര്‍ത്തു വീണ്ടും നന്നായി ഇളക്കി ഗ്യാസ് ഓഫ് ചെയ്യുക. ഈ കൂട്ട് നന്നായി തണുത്ത ശേഷം വെളുത്തുള്ളി ചേര്‍ത്ത് കൊടുക്കാം. വളരെ നാള്‍ വരെ കേടാകാതെ സൂക്ഷിക്കാൻ പറ്റിയ  അച്ചാറുകൂടിയാണ് ഇത്.

Back to top button
error: