IndiaNEWS

ജാര്‍ഖണ്ഡില്‍ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിച്ചു

ബൊക്കാറോ : ജാര്‍ഖണ്ഡില്‍ ആശൂറ ഘോഷയാത്രയ്‌ക്കിടെ വൈദ്യുതാഘാതമേറ്റ് നാല് പേര്‍ മരിക്കുകയും ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു.

ബൊക്കാറോ ജില്ലയിലെ പെതര്‍വാര്‍ പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. ഷിയാ സമൂഹം മുഹറം മാസത്തില്‍ നടത്തുന്ന ചടങ്ങാണ് ആശൂറ ഘോഷയാത്ര.

ചടങ്ങില്‍ ജനക്കൂട്ടം തെരുവിലൂടെ നടന്നുനിങ്ങുന്നതിനിടയില്‍ 11,000 വോള്‍ട്ട് ഹൈ ടെൻഷൻ വയറില്‍ തട്ടിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പത്തോളം പേര്‍ക്ക് ഷോക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഹൈ ടെൻഷൻ വയറില്‍ തട്ടയിതിനെ തുടര്‍ന്ന് വൈദ്യുതി വിതരണത്തിനായി സൂക്ഷിച്ചിരുന്ന ബാറ്ററി പൊട്ടിത്തെറിച്ചതോടായാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേറ്റത്.

Signature-ad

അപകടത്തില്‍പ്പെട്ടവരെ ഉടൻ തന്നെ ഡിവിസി ബൊക്കാറോ തെര്‍മല്‍ ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുൻപ് തന്നെ നാല് പേരുടെ ജീവൻ നഷ്‌ടപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.

ഇക്കഴിഞ്ഞ മാര്‍ച്ച്‌ 30 ന് രാജസ്ഥാനിലെ കോട്ടയില്‍ രാമനവമി ഘോഷയാത്രക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. കോട്ട ജില്ലയിലെ സുല്‍ത്താൻപൂരിന് അടുത്തുള്ള കോത്ര ദീപ്‌സിങ് ഗ്രാമത്തില്‍ ആണ് സംഭവം.

Back to top button
error: