Lead NewsLIFENEWSTRENDING

ഷാനവാസ് മരിച്ചിട്ടില്ല, വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്: വിജയ് ബാബു

സംവിധായകന്‍ നരണിപ്പുഴ ഷാനവാസ് മരിച്ചുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി നടന്‍ വിജയ് ബാബു.

ഷാനവാസ് ഇപ്പോഴും വെന്റിലേറ്ററിലാണെന്നും ഹൃദയമിടിപ്പുണ്ടെന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാമെന്നും വിജയ് ബാബു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Signature-ad

സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ ഷാനാവാസിന്റെ മരണവാര്‍ത്ത പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ മിനിറ്റുകള്‍ക്ക് ശേഷം അത് പിന്‍വലിച്ചു. തുടര്‍ന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത കള്‍ പ്രചരിച്ചത്.

മലയാളത്തിലെ ആദ്യത്തെ ഒടിടി റിലീസായ ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്.

കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

അട്ടപ്പാടിയില്‍ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്. സുഹൃത്തുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലന്‍സില്‍ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു. എഡിറ്ററായാണ് സിനിമാലോകത്ത് ഷാനവാസ് സജീവമായത്. ‘കരി’യാണ് ആദ്യ ചിത്രം. ജാതീയത ചര്‍ച്ചയായ കരി നിരൂപകര്‍ക്കിടയിലും ഏറെ ചര്‍ച്ചയായിരുന്നു.

https://www.facebook.com/Vijaybabuofficial/posts/1971064219724576

Back to top button
error: