KeralaNEWS

ലയൺസ് ഡിസ്ട്രിക് 318 ബിയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നാളെ

കോട്ടയം: കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന ലയൺസ് ഡിസ്റ്റിക്ക് 318 ബിയുടെ 2023-2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദഘാടനവും നാളെ 4ന് ചങ്ങനാശ്ശേരി കോണ്ടൂർ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഡിസ്ട്രിക്ട് ഗവർണർ ബിനോ ഐ കോശി, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, സെക്കൻഡ് വൈസ് ഡിസ്ട്രിക് ഗവർണർ വിന്നി ഫിലിപ്പ്, ഡിസ്ട്രിക് ക്യാബിനറ്റ് ഭാരവാഹികൾ എന്നിവരുടെ സ്ഥാനാരോഹണ ചടങ്ങുകൾ ലയൺസ് ക്ലബ്ബ്സ് ഇന്റർനാഷ്ണൽ ഡയറക്ടർ പങ്കജ് മേത്ത ഉദ്ഘാടനം ചെയ്യും. ലയൺസ് ഡിസ്ട്രിക് ഗവർണർ ബിനോ ഐ കോശി അധ്യക്ഷത വഹിക്കും. 2023-24ൽ നടപ്പാക്കുന്ന വിവിധ സേവനപദ്ധതികളുടെ ഉദ്ഘാടനം സഹകരണ വകുപ്പു മന്ത്രി വി.എൻ. വാസവൻ നിർവ്വഹിക്കും. ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്സൺ സുഷമ നന്ദകുമാർ മുഖ്യാതിഥിയായിരിക്കും.

വൃക്ക രോഗികളുടെ എണ്ണം അനുദിനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ നിർധനരായ വൃക്ക രോഗികളെ സഹായിക്കുന്നതിനായി ഈ വർഷം 2,000 രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കും. ഈ വർഷം ഡിസ്ട്രിക്ടിലെ 125 ക്ലബ്ബുകളുടെ നേതൃത്വത്തിൽ 10,000 ഡയാലിസിസ് കിറ്റുകൾ സൗജന്യമായി വിതരണം ചെയ്യുന്നതാണ്. വീടില്ലാത്ത വർക്ക് വീട് വച്ച് കൊടുക്കുന്ന ഹോംഫോർ ഹോംലസ് പദ്ധതിയുടെ ഭാഗമായി ‘അഭയ’ എന്നപേരിൽ വീടുകൾ നിർമ്മിച്ചു നൽകുകയും, പണി പൂർത്തിയാകാത്ത വീടുകൾക്കാവശ്യമായ വയറിംഗ്, പ്ലംബി ,, വർക്കുകൾ നടത്തുകയും, വായ്പ കുടിശ്ശിഖ മൂലം കഷ്ടപ്പെടുന്നവർക്ക് കൂടിശ്ശിലെ തീർക്കുന്നതി നുള്ള സംവിധാനം ഏർപ്പെടുത്തുന്നതുമാണ്. ഈ വർഷത്തെ പ്രധാന സേവന പദ്ധതികളെന്ന് ഭാരവാഹികൾ പറഞ്ഞു.

Signature-ad

നേത വൈകല്യമുള്ള കുട്ടികളെ കണ്ടെത്തി. അവർക്ക് തുടർ ചികിത്സ ലഭ്യമാക്കുന്ന സൈറ്റ് ഫോർ കിഡ്സ് പ്രോഗ്രാമിനായി നൂറ നേത്ര ചികിത്സാ ക്യാമ്പുകൾ സംഘടിപ്പിക്കും. കുട്ടികളിലെ ക്യാൻസർ കാത്തി തുടർ ചികിത്സ ലഭ്യമാക്കുന്ന പൈൽഡ് ഫുഡ് ക്യാൻസർ’ പദ്ധതിക്കായി ക്യാൻസർ രോഗനിർണ്ണയ ക്യാമ്പുകളും, പ്രമേഹ രോഗത്തെ അറിയുന്നതിനും പ്രതിരോധിക്കുന്നതി നുമായി വിവിധ ആശുപത്രികളുമായി സഹകരിച്ച് 12 പ്രമേഹരോഗനിർണ്ണയ ക്യാമ്പുകളും സംഘടി പ്പിക്കും. അംഗപരിമിതർക്കായി ആശ്വാസ് എന്നപേരിൽ മോട്ടോർ ഘടിപ്പിച്ച വീൽചെയറുകളും, വാക്ക റുകളും, ശവണ ഉപകരണങ്ങളും, മുച്ചക്ര സ്കൂട്ടറുകളും വിതരണം ചെയ്യും. “സുഖദ എന്നപേരിൽ ജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്നതിനായി പൊതുസ്ഥലങ്ങളിലും, സ്കൂളുകളിലും, വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിക്കുകയും, സ്കൂളുകളിൽ വിദ്യാർത്ഥിനികൾക്കായി നാപ്കിൻ (വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുകയും, ബസ് സ്റ്റാൻഡുകളിൽ മൊബൈൽ ചാർജിങൾ സംവി ധാനം ഏർപ്പെടുത്തുകയും ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

‘തണൽ’ എന്ന പേരിൽ വഴിയോര കച്ചവടക്കാരെ സഹായിക്കുന്നതിനായി കുടകൾ, കസേര കൾ കൾ, മാലിന്യം നിക്ഷേപിക്കുന്നതിനായി ബാസ്കറ്റുകൾ നൽകുകയും, അപകട ഇൻഷ റൻസ് എടുത്തുകൊടുക്കുകയും ചെയ്യും. സ്വീകരണ’ എന്ന പേരിൽ അംഗപരിമിതരായ കുട്ടികൾ പഠി ക്കുന്ന സ്കൂളുകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയും, അംഗൻവാടികളും എൽ പി സ്കൂളുകളും ദത്തെടുത്ത മെച്ചപ്പെട്ട സൗകര്യങ്ങൾ ലഭ്യമാക്കും. ‘ജീവന’ എന്നപേരിൽ പ്ര ക്കളേയും, ആടുകളേയും വിതരണം ചെയ്യുകയും, തയ്യൽ മെഷീനുകൾ വാങ്ങി നൽകുകയും, ചെറു കിട സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുകയും ചെയ്യും. റോഡപകടങ്ങൾ കുറക്കുന്ന തിനായി കവലകളിൽ കോൺവെക്സ് മിറ്റുകൾ സ്ഥാപിക്കും. ‘ഹയർ റിലീഫ്’ പദ്ധതിയുടെ ഭാഗ മായി വിശക്കുന്നവർക്കെല്ലാം ഭക്ഷണം ലഭ്യമാക്കുന്നതിനായി ‘ഭോജന’ എന്ന പേരിൽ ആശുപത്രികളിലും, അന്തവാസ കേന്ദ്രങ്ങളിലും ഭക്ഷണവും അവശ്യ സാധനങ്ങളും വിതരണം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.

ലഹരി ക്കടിമപ്പെടാതെ യുവജനങ്ങളെ ബോധവത്കരിക്കുന്നതിനും അവർക്ക് ജീവിതത്തിന്റെ വിവിധ ഘട്ട ങ്ങളിൽ ഉന്നത വിജയം കൈവരിക്കുന്നതിനും സ്കൂളുകളിലും കോളേജുകളിലും വിദഗ്ധരായ പരി ‘ശീലകരുടെ നേതൃത്വത്തിൽ ലൈഫ് സ്കിൽ ഡവലപ്മെന്റ് ക്യാമ്പുകൾ സംഘടിപ്പിക്കും. പരിസ്ഥിതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി പൊതു സ്ഥലങ്ങളിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊതു സ്ഥലങ്ങളിൽ വലിച്ചെറിയുന്നതിനെതിരെ ബോധവത്കരണം നടത്തു കിയും, മാലിന്യ ശേഖരണത്തിനായി പൊതുസ്ഥലങ്ങളിൽ ഡസ്റ്റ്ബിനുകൾ സ്ഥാപിക്കുകയും ചെയ്യും. റോഡപകടങ്ങളിൽ പെടുന്ന ആളുകളെ സഹായിക്കുന്നതിനായി പോലീസും, മോട്ടോർ വാഹനവകു പുമായി ചേർന്ന് റാഫിൾ പദ്ധതി നടപ്പിലാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

പത്രസമ്മേളനത്തിൽ ഡിസ്ട്രിക ഗവർണർ ബിനോ ഐ. കോശി, ഫസ്റ്റ് വൈസ് ഡിസ്ട്രിക്ട് ഗവർണർ ആർ. വെങ്കിടാചലം, ഡിസ്ട്രിക് ക്യാബിനറ്റ് സെക്രട്ടറി മാർട്ടിൻ ഫ്രാൻസിസ്, ട്രഷറർ പ്രസനൻ കെ പണിക്കർ, കൺവൻഷൻ ഡിസ്ട്രിക് സെക്രട്ടറി പി.റ്റി തോമസ്, ഡിസ്ട്രിക്ട് പി.ആർ അഡ്വ. ആർ മനോജ് പാലാ എന്നിവർ പങ്കെടുത്തു.

Back to top button
error: