KeralaNEWS

തൃശൂരിൽ ആശുപത്രി ഉടമ നഴ്സുമാരെ മർദ്ദിച്ചതായി പരാതി

തൃശൂർ:ലേബര്‍ ഓഫീസില്‍ നടന്ന ചര്‍ച്ചയ്ക്കിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്ന് നഴ്സുമാര്‍. തൃശൂര്‍ നൈല്‍ ആശുപത്രി എംഡിക്കെതിരെയാണ് നഴ്സുമാരുടെ പരാതി.

മര്‍ദ്ദനമേറ്റ് നാല് നഴ്സുമാരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഴ് ജീവനക്കാരെ പിരിച്ച്‌ വിട്ടതുമായി ബന്ധപ്പെട്ട് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടക്കുന്നതിനിടെ ആശുപത്രി ഉടമ മര്‍ദ്ദിച്ചുവെന്നാണ് നഴ്സുമാരുടെ ആരോപണം. ഗര്‍ഭിണിയായ നഴ്സിനടക്കം മര്‍ദ്ദനമേറ്റെന്നും നഴ്സുമാര്‍ പറഞ്ഞു.

Signature-ad

നൈല്‍ ആശുപത്രിയില്‍ ഏഴ് വര്‍ഷമായി 10,000 രൂപയില്‍ താഴെയാണ് ശമ്ബളം ലഭിച്ചിരുന്നത് എന്നാണ് നഴ്സുമാര്‍ പറയുന്നത്. ഇതിനെതിരെ കഴിഞ്ഞ ദിവസം നഴ്സുമാര്‍ സമരം നടത്തിയിരുന്നു. സമരത്തിനെ തുടര്‍ന്ന് ഏഴ് പേരെ പിരിച്ച്‌ വിട്ടു. ഇതുമായി ബന്ധപ്പെട്ടാണ് ലേബര്‍ ഓഫീസില്‍ ചര്‍ച്ച നടന്നത്. ചര്‍ച്ചയ്ക്കിടെ നൈല്‍ ആശുപത്രി എംഡി ഡോ. അലോക് തങ്ങളെ മർദ്ദിക്കുകയുമായിരുന്നു എന്ന് നഴ്സുമാർ പറയുന്നു.

Back to top button
error: