KeralaNEWS

പനി ബാധിച്ച് യുവാവ് മരിച്ചു

തൃശൂർ:പനി ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു.ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി തെക്കരകത്ത് റോഡില്‍ മുസ്തഫയുടെ മകൻ അജ്മലാണ് (22) തൃശൂര്‍ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്.

പനി ബാധിച്ച യുവാവ് മൂന്ന് ദിവസം ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ചയാണ് തൃശൂരിലേക്ക് മാറ്റിയത്.ഇന്ന്  രാവിലെയാണ് മരണം. മാതാവ്: മുംതാസ്. സഹോദരങ്ങള്‍: അഫ്സല്‍, അഷ്കര്‍. ഖബറടക്കം വൈകിട്ട് നാലിന്.

Back to top button
error: