കൊല്ലം:കേരളത്തിലെ ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കണമെന്ന് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി.ആനന്ദബോസ്.
ശ്രീരാമൻ വനവാസകാലത്ത് കേരളത്തില്‍ യാത്രചെയ്തുവെന്നതിന്റെ തെളിവാണ് ജടായുപ്പാറയെന്നും ആനന്ദബോസ് പറഞ്ഞു.
ശ്രീരാമസാന്നിധ്യ പാരമ്ബര്യമുള്ള ജടായുക്ഷേത്രവും അയോധ്യയും ബന്ധിപ്പിക്കുന്ന യാത്രാപഥം ഉണ്ടാകുന്നത് ദേശീയോദ്ഗ്രഥനത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നിര്‍ദേശത്തിന് മിസോറം മുൻഗവര്ണര് കുമ്മനം രാജശേഖരൻ പിന്തുണയറിയിച്ചു.