മൂത്രത്തിന്റെ നിറത്തെ യൂറോക്രോം എന്നാണ് പറയാറ്. മഞ്ഞനിറത്തിലുള്ള വർണവസ്തു ഇതിലുണ്ട്. ശരീരത്തിൽ ജലാംശം ഉണ്ടെങ്കിൽ മൂത്രത്തിന്റെ നിറം ഇളംമഞ്ഞയായിരിക്കും. ജലാംശം കുറവാണെങ്കിൽ മൂത്രത്തിന്റെ നിറം കടുത്തതാകും.
ശരീരത്തിലെ ജലാംശത്തിന്റെ അളവ് അനുസരിച്ച് മൂത്രത്തിന്റെ നിറവും മാറിക്കൊണ്ടിരിക്കും. എന്തെങ്കിലും രോഗാവസ്ഥകൾ ഉണ്ടെങ്കിൽ പെട്ടെന്ന് നമ്മൾ ശ്രദ്ധിക്കാൻ ശരീരം ചില സൂചനകൾ തരും.അതിൽ ഒന്നാണ് മൂത്രത്തിന്റെ നിറം.
1.സുതാര്യമായ/ക്ലിയർ
അമിത ജലാംശത്തിന്റെ അടയാളം.വെള്ളം കുടിക്കുന്നത് അധികം ആയി എന്ന് അർത്ഥം..
2.ബ്രൗണിഷ് ഓറഞ്ച്
നിർജ്ജലീകരണത്തിന്റെ അടയാളം അല്ലെങ്കിൽ കരൾ രോഗത്തിന്റെ സാധ്യമായ അടയാളം.
3.ഇളം മഞ്ഞ
ഒരു വ്യക്തിക്ക് ആരോഗ്യം ഉണ്ട് എന്നും ശരീരത്തിൽ ആവശ്യത്തിന് ജലാംശമുണ്ട് എന്നാണ് അർത്ഥമാക്കുന്നത്.
4.പിങ്കിഷ് ചുവപ്പ്
വൃക്കരോഗം, യുടിഐ( മൂത്രശയാണ് ബാധ) അല്ലെങ്കിൽ ട്യൂമർ എന്നിവയുടെ ലക്ഷണമാകാം.
5.സുതാര്യമായ മഞ്ഞ
നോർമൽ
6.നീല അല്ലെങ്കിൽ പച്ച
ഒരു അപൂർവ ജനിതക രോഗത്തിന്റെ അടയാളം.
7.ഇരുണ്ട മഞ്ഞ
സാധാരണമാണ് എന്നാൽ കൂടുതൽ വെള്ളം കുടിക്കേണ്ടതുണ്ട്:
8.നുര അല്ലെങ്കിൽ പത പോലെ
വൃക്കരോഗത്തിന്റെ ലക്ഷണം.