IndiaNEWS

മണിപ്പൂരിൽ ബിഎസ്‌എഫ് ജവാൻ  യുവതിയെ ഷോപ്പിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന വീഡിയോ പുറത്ത്

ഇംഫാൽ: സമാനതകളില്ലാത്ത ക്രൂരതകളുടെ കഥകളാണ് മണിപ്പൂരിൽ നിന്നും പുറത്തു വരുന്നത്.ബിഎസ്‌എഫ് ജവാൻ ഒരു മണിപ്പൂരി യുവതിയെ ഷോപ്പിനുള്ളില്‍ വെച്ച്‌ ലൈംഗികാതിക്രമത്തിന് വിധേയയാക്കുന്ന വീഡിയോ ദൃശ്യമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പൊലീസ് അടക്കമുള്ള സംവിധാനത്തിനെതിരെ വിമര്‍ശനമുയരുമ്ബോഴാണ് മറ്റൊരു ഞെട്ടിക്കുന്ന വാര്‍ത്ത സംസ്ഥാനത്ത് നിന്ന് എത്തുന്നത്.ജൂലൈ 20-ന് ഒരു പെട്രോള്‍ പമ്ബിന് സമീപമുള്ള കടയിലാണ് സംഭവമുണ്ടായതെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. വീഡിയോയിലുള്ളത് സതീഷ് പ്രസാദ് എന്ന ഹെഡ് കോണ്‍സ്റ്റബിളാണെന്നും അന്വേഷണ വിധേയമായി ഇയാളെ സസ്പെൻഡ് ചെയ്തതായും സേന അറിയിച്ചു.

Signature-ad

കൂട്ടബലാത്സംഗങ്ങളും കൊള്ളിവെയ്പും കൊലപാതകങ്ങളും അടക്കം ദാരുണമായ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത്. മെയ്തി വിഭാഗത്തില്‍പ്പെട്ട രണ്ട് യുവതികളെ പൂര്‍ണനഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നതിന് പിന്നാലെയാണ് സമാനമായ മറ്റ് സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളുണ്ടായത്. ജോലിസ്ഥലത്ത് നിന്ന് രണ്ട് കുക്കി പെണ്‍കുട്ടികളെ ആള്‍ക്കൂട്ടം പിടിച്ചിറക്കി കൂട്ടബലാത്സംഗത്തിനിരയാക്കിയതായും ഒരു യുവാവിന്റെ തല വെട്ടി പ്രദര്‍ശിപ്പിച്ചതായുമുള്ള വാര്‍ത്തകള്‍ പിന്നാലെ പുറത്തുവന്നു.

കലാപം രൂക്ഷമായതിന് പിന്നാലെ ഇന്റര്‍നെറ്റ് ബന്ധം കൂടി വിച്ഛേദിച്ചതോടെ മണിപ്പൂരിലുണ്ടായ മനുഷ്യത്വരഹിതമായി അക്രമപരമ്ബരകളെക്കുറിച്ച്‌ പുറം ലോകത്തിന് അധിക വിവരങ്ങള്‍ ലഭ്യമല്ലാതായി. ഇന്റര്‍നെറ്റ് സേവനം ഭാഗികമായി പുനഃസ്ഥാപിച്ചതിന് ശേഷമാണ് സംസ്ഥാനത്തുണ്ടായ ആരെയും നടുക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ഓരോന്നായി പുറത്തുവന്നുതുടങ്ങിയത്.

Back to top button
error: