സ്വാതന്ത്ര്യദിനം, ഓണം തുടങ്ങിയ അവധികളുള്ള മാസമാണ് ആഗസ്റ്റെങ്കിലും 14 ദിവസവും കേരളത്തില്‍ അവധിയായിരിക്കില്ല. സംസ്ഥാന തലത്തില്‍ അവധികളില്‍ മാറ്റമുണ്ടാകും.
ആഗസ്റ്റ് മാസത്തിലെ ആദ്യ അവധി ആറാം തിയ്യതി ഞായറാഴ്ചയാണ്.ആഗസ്റ്റ് 12ന് രണ്ടാം ശനിയാഴ്ചയാണ്. ആഗസ്റ്റ് 13 ഞായറാഴ്ചയും. ആഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനമാണ്. ആഗസ്റ്റ് 16ന് പാഴ്‌സി പുതുവര്‍ഷമാണ്. ആഗസ്റ്റ് 18ന് അസമില്‍ അവധിയാകും. ആഗസ്റ്റ് 20 മൂന്നാമത്തെ ഞായറാഴ്ചയാണ്. ആഗസ്റ്റ് 26ന് നാലാം ശനിയാഴ്ചയാണ്. 27ന് ഞായറാഴ്ചയും.
ആഗസ്റ്റ് 28നാണ് ഓണം. 29ന് തിരുവോണമാണ്. ഈ ദിനങ്ങളില്‍ കേരളത്തിലെ ബാങ്കുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് 30നാണ് രക്ഷാബന്ധന്‍. രാജസ്ഥാന്‍, കശ്മീര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ബാങ്കുകള്‍ അവധിയായിരിക്കും. ആഗസ്റ്റ് 31 ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് അവധിയാണ്.
ഇങ്ങനെ 14 ദിവസങ്ങളാണ് ആഗസ്റ്റ് മാസത്തില്‍ മൊത്തം അവധി. ആര്‍ബിഐ കലണ്ടര്‍ പ്രകാരമുള്ള അവധികളാണിത്.17 ദിവസം മാത്രമായിരിക്കും ബാങ്കുകള്‍ പ്രവര്‍ത്തിക്കുക.