NEWS

അഭയകേസിൽ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല: ഡോക്ടർ സൂസപാക്യം

സിസ്റ്റർ അഭയാ കേസിൽ തെറ്റ് ചെയ്തു എന്ന് വിശ്വസിക്കാൻ ഇപ്പോഴും കഴിയുന്നില്ല എന്ന് ഡോക്ടർ സൂസപാക്യം. ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പാണ് ഡോക്ടർ സൂസപാക്യം. തെറ്റുകാർ അല്ലെങ്കിൽ നീതിക്കായി മുന്നോട്ടു പോകണമെന്നും സൂസപാക്യം അഭിപ്രായപ്പെട്ടു.

സഭാ പ്രവർത്തകരിൽ ചിലരുടെ ഭാഗത്തുനിന്നുണ്ടായ പ്രവർത്തികൾ സഭയെ നാണം കെടുത്തി. വിധിയിൽ വേദന ഉണ്ടെന്നും സൂസപാക്യം പറഞ്ഞു.

Signature-ad

കേസിൽ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ഇരുവർക്കും എതിരെ കൊലക്കുറ്റം നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ നാളെ വിധിക്കും.

Back to top button
error: