സ്വര്‍ണപണയത്തട്ടിപ്പ് സംഘം വ്യാപകമെന്ന് റിപ്പോര്‍ട്ട്. ഒര്‍ജിനലിനെ വെല്ലുന്ന മുക്കുപണ്ടം പണയം വെച്ച് പണം തട്ടുന്നു. സ്ത്രീകള്‍ ജീവനക്കാരയുളള സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇവരുടെ തട്ടിപ്പ്.
കൊല്ലം ജില്ലയിലാണ് ഇപ്പോള്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നത്. ഈ മാസം പതിനഞ്ചാം തിയതി പത്തനാപുരം പളളിമുക്കിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ എത്തിയ തട്ടിപ്പുകാരന്‍ 20 ഗ്രാം തൂക്കമുളള മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് 65,000 രൂപയാണ്. അടിയന്തര ചികിത്സാ ആവശ്യമായിരുന്നു കാരണം.
അടിയന്തര ചികിത്സാ ആവശ്യത്തിനെന്ന വ്യാജേനയാണ് പലരും ഇത്തരം സ്ഥാപനങ്ങളിലെത്തുന്നത്. മാന്യമായി വസ്ത്രം ധരിച്ചാണ് രംഗപ്രവേശം. പലപ്പോഴും പണയം വെച്ചത് മുക്കുപണ്ടമാണെന്ന് മനസ്സിലായതിന് ശേഷമാണ് ഇവരുടെ തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പരും വ്യാജമാണെന്ന് അറിയുന്നത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ ഉടമയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിനാല്‍ ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിര്‍ദേശം നല്‍കി.