FoodNEWS

വടക്കേ ഇന്ത്യക്കാരുടെ രാജ്മ മസാല

സാധാരണ നമ്മളുപയോഗിക്കുന്ന ചുവന്ന പയറിനേക്കാളും നല്ല വലുപ്പക്കൂടുതലും മാംസളതയുമുള്ള പയറാണ് രാജ്മ.ഉത്തരേന്ത്യക്കാരാണ് രാജ്മ എറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

അന്നജം,മാംസ്യം, നാരുകള്‍ എന്നിവയാല്‍ സമ്ബുഷ്ടമായ രാജ്മയില്‍ ഇരുമ്ബ്, ഫോളിക് ആസിഡ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മസാലക്കറി ഉണ്ടാക്കാനാണ് രാജ്മ ഏറ്റവും അനുയോജ്യം.അതെങ്ങിനെയാണെന്നു നോക്കാം:

രാജ്മ – 250 ഗ്രാം
സവാള – 2 വലുത്
പച്ചമുളക് – 2 എണ്ണം
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒന്നര ടേബിള്‍സ്പൂണ്‍
മല്ലിപ്പൊടി – 1 ടീസ്പൂണ്‍
പെരും ജീരകം – ഒരു നുള്ള്
സാധാരണ ജീരകം – കാല്‍ ടീസ്പൂണ്‍
തക്കാളി – 2
ഗരം മസാല – ഒരു ടീസ്പൂണ്‍ (വേണമെങ്കില്‍ കൂടുതലാവാം)
മഞ്ഞള്‍പ്പൊടി. മുളകുപൊടി – പാകത്തിന് കുറച്ച്‌ മല്ലിയില, കറിവേപ്പില

Signature-ad

ഫ്രഷ് ക്രീം – അര കപ്പ്

രാജ്മ 6-8 മണിക്കൂറോളം വെള്ളത്തിലിട്ട് കുതിര്‍ക്കുക. ഇങ്ങനെ കുതിര്‍ത്ത രാജ്മ ഉപ്പും കുറച്ചു മഞ്ഞള്‍പ്പൊടിയും ചേര്‍ത്തു പ്രഷര്‍ കുക്കറിലിട്ട് നന്നായി വേവിക്കുക. ഒരു ഫ്രയിങ്ങ് പാനില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ അതില്‍ ജീരകവും പെരും ജീരകവും കറിവേപ്പിലയും ഇട്ട് പൊട്ടിക്കുക. ഇതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേര്‍ത്ത് മൂത്തുവരുമ്ബോള്‍ സവാള അരിഞ്ഞതും പച്ചമുളകും ചേര്‍ത്തിളക്കുക. സവാള വഴന്നുവരുമ്ബോള്‍ കുറച്ചു തക്കാളി അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. തക്കാളി നന്നായി ഉടഞ്ഞുചേര്‍ന്നാല്‍ സ്വല്പം മഞ്ഞള്‍പ്പൊടിയും പാകത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും പിന്നെ ഗരം മസാലയും ചേര്‍ത്തിളക്കി യോജിപ്പിച്ച്‌ വാങ്ങുക.

വേവിച്ച രാജ്മ എടുത്ത് ഈ മിശ്രിതത്തിലേക്ക് ചേര്‍ത്തു കുറച്ചു വെള്ളം കൂടി ഒഴിച്ച്‌ തിളപ്പിക്കുക. കുറുകാന്‍ തുടങ്ങുമ്ബോള്‍ തീ കുറച്ചശേഷം ഫ്രഷ് ക്രീം ചേര്‍ക്കുക.വാങ്ങുന്നതിനുമുമ്ബ് കുറച്ച്‌ മല്ലിയില അരിഞ്ഞത് ചേര്‍ക്കുക

Back to top button
error: