IndiaNEWS

തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനേ കുറയും: ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല

ലക്നൗ:തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില താനേ കുറയുമെന്ന് ഉത്തര്‍പ്രദേശ് മന്ത്രി പ്രതിഭ ശുക്ല. തക്കാളി വില നിയന്ത്രണാതീതമായി ഉയരുന്നതിനിടെയാണ് ബി.ജെ.പി.നേതാവുകൂടിയായ വനിതാശിശുക്ഷേമ മന്ത്രിയുടെ ഉപദേശം.

‘തക്കാളി വിലയധികമാണെങ്കില്‍ ആളുകള്‍ അത് വീട്ടില്‍ വളര്‍ത്താൻ തുടങ്ങണം. തക്കാളി കഴിക്കുന്നത് നിര്‍ത്തിയാല്‍ വില തീര്‍ച്ചയായും കുറയും. തക്കാളിക്ക് പകരം നിങ്ങള്‍ക്ക് ചെറുനാരങ്ങ കഴിക്കുകയുമാവാം. ആരും തക്കാളി കഴിക്കാതിരിക്കുകയാണെങ്കില്‍ തക്കാളി വില കുറയും’, പ്രതിഭ ശുക്ല പറഞ്ഞു.

Signature-ad

സര്‍ക്കാരിന്റെ വൃക്ഷത്തൈ നടീല്‍ പരിപാടിയിലായിരുന്നു മന്ത്രിയുടെ പരാമര്‍ശം.തക്കാളി എല്ലാകാലത്തും വിലയേറിയതായിരുന്നു. തക്കാളി കഴിക്കാതിരിക്കുകയും പകരം ചെറുനാരങ്ങ ഉപയോഗിക്കുകയും ചെയ്താല്‍, വിലകൂടിയത് എന്താണെങ്കിലും അത് കുറഞ്ഞ വിലയ്ക്ക് ലഭിക്കാൻ തുടങ്ങുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Back to top button
error: