LocalNEWS

കോട്ടയം ബേക്കർ ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നാളെ

കോട്ടയം: കോട്ടയം നഗരസഭയുടെ 21-ാം വാർഡിൽ ബേക്കർ ജംഗ്ഷനിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് അഞ്ചിന് തോമസ് ചാഴികാടൻ എം.പി. നിർവഹിക്കും. കോട്ടയം നഗരസഭ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ ചടങ്ങിൽ അധ്യക്ഷത വഹിക്കും. എം. പി. ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിച്ചത്.

കോട്ടയം നഗരസഭ ഉപാധ്യക്ഷൻ ബി. ഗോപകുമാർ, നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് പള്ളിക്കുന്നേൽ, നഗരസഭ പ്രതിപക്ഷ നേതാവ് ഷീജ അനിൽ, നഗരസഭ സെക്രട്ടറി ബി. അനിൽകുമാർ, റവ. ഡോ.ജോർജ് കുടിലിൽ, രാഷ്ട്രീയ പാർട്ടി നേതാക്കളായ ബി.ശശികുമാർ, എൻ.ജയചന്ദ്രൻ, ടി.സി. ബിനോയ്, അരുൺ മൂലേടം, ജോജി കുറത്തിയാടൻ എന്നിവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: