ന്യൂഡൽഹി:രാജ്യത്തെ 725 റെയില്‍വേ സ്റ്റേഷനുകള്‍ പേരുമാറ്റത്തിനൊരുങ്ങുന്നു.ആദ്യഘട്ടത്തില്‍ 175 നഗരങ്ങളിലെ റെയില്‍ വേ സ്റ്റേഷനുകളാണ് പുനര്‍നാമകരണത്തിന് ഒരുങ്ങുന്നത്.
സ്റ്റേഷൻ തിരച്ചില്‍ എളുപ്പമാക്കുക എന്നതാണ് ലക്ഷ്യം.സ്റ്റേഷനുകളുടെ പേര് വെബ്സൈറ്റിലും മറ്റും തിരയുമ്ബോള്‍ തൊട്ടടുത്തുള്ള വലിയ നഗരത്തിന്റെ പേരിനുതാഴെയായിട്ടായിരിക്കും ഇവ ലഭ്യമാകുക.പലപ്പോഴും അറിയപ്പെടാത്ത പ്രദേശങ്ങളിലെ റെയില്‍വേ സ്റ്റേഷനുകളുടെ പേര് ഭൂരിഭാഗം യാത്രക്കാരിലും ആശയക്കുഴപ്പമുണ്ടാക്കുന്നത് ഒഴിവാക്കാനാണ് ഇതെന്ന് അധികൃതര്‍ അറിയിച്ചു.ആദ്യഘട്ടത്തില്‍ 175 നഗരങ്ങളിലായി 725 സ്റ്റേഷനുകളാണ് ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നത്.
ഇത്തരത്തില്‍ ബന്ധിപ്പിക്കുന്നത്. വിനോദസഞ്ചാരപ്രാധാന്യമുള്ള സ്ഥലങ്ങളില്‍ ഇത് സഹായകമാകുമെന്നും യാത്രാസൗകര്യം കൂടുതല്‍ മെച്ചപ്പെടുമെന്നും റെയില്‍വേ അറിയിച്ചു.