കൊല്ലം:ഉമ്മൻ ചാണ്ടിയെ അപമാനിച്ച് പോസ്റ്റിട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.
ശാസ്താംകോട്ട നെടിയവള സ്വദേശി രാജേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.പി.ഡബ്ല്യു.ഡി ചെങ്ങന്നൂര്‍ ഡിവിഷനില്‍ അക്കൗണ്ടന്റായി പ്രവര്‍ത്തിക്കുകയാണ് ഇയാൾ.
ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് മറ്റൊരു വ്യക്തി പങ്കുവെച്ച പോസ്റ്റില്‍ രാജേഷ് കുമാര്‍ അധിക്ഷേപ കമന്റിടുകയായിരുന്നു.ബിജെപി പ്രവർത്തകനാണ് ഇയാൾ.
സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്.പിക്കും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്.