KeralaNEWS

ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു

പത്തനംതിട്ട:ഉമ്മൻചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര 14 മണിക്കൂർ പിന്നിട്ട് പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചു.

തിരുവനന്തപുരത്ത് നിന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൊല്ലം ജില്ലയില്‍ പ്രവേശിച്ച വിലാപയാത്ര, രാത്രി ഒമ്ബത് മണിയോടെയാണ് പത്തനംതിട്ട ജില്ലയിലെ ഏനാത്ത് പ്രവേശിച്ചത്. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരം അര്‍പ്പിക്കാനുമായി ആയിരങ്ങളാണ് വഴി നീളെ കാത്ത് നില്‍ക്കുന്നത്.

 തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസില്‍ നിന്ന് ജന്മനാടായ കോട്ടയം പുതുപ്പളിയിലേക്കുള്ള ഉമ്മൻചാണ്ടിയുടെ അവസാന യാത്ര ജനപ്രവാഹം കാരണം മണിക്കൂറുകള്‍ വൈകിയാണ് നീങ്ങുന്നത്. തിരുവനന്തപുരം ജില്ലയിലെ 20 കിലോമീറ്റര്‍ ദൂരം പിന്നിടാൻ വിലാപയാത്രയ്ക്ക് നാലര മണിക്കൂര്‍ വേണ്ടിവന്നു.

Signature-ad

പുഷ്‌പാലംകൃത വാഹനത്തില്‍ കുടുംബാംഗങ്ങളും കോണ്‍ഗ്രസ് നേതാക്കളും ഉമ്മൻചാണ്ടിയുടെ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

Back to top button
error: