KeralaNEWS

പാലക്കാട് വിക്ടോറിയ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മരുന്ന് മാഫിയയുടെ ആക്രമണം

പാലക്കാട്: വിക്ടോറിയ കോളേജില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലഹരി മരുന്ന് മാഫിയയുടെ ആക്രമണം.

ആക്രമണത്തില്‍ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യൂണിയൻ ജില്ലാ എക്സിക്യൂട്ടീവ് സച്ചിൻ.എസ്.കുമാര്‍, എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി അംഗം അക്ഷയ്, വിക്ടോറിയ കോളേജ് യൂണിറ്റ് പ്രസിഡന്റ്‌ സൂരജ് എന്നിവര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Signature-ad

ക്യാമ്ബസിലെ ലഹരി മരുന്ന് മാഫിയക്കെതിരെ എസ്‌എഫ്‌ഐ ശക്തമായ നിലപാട് എടുത്തിരുന്നു.ഇതാണ് ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.

ലഹരി മരുന്ന് സംഘവുമായി ബന്ധമുള്ള സൻഫീര്‍, ശിഹാസ് ഷെയ്ഖ്, നിരഞ്ജൻ പി, നിഥിൻ കെ , രഘു രവി, ജിതിൻ എന്നിവർ ചേര്‍ന്നാണ് തങ്ങളെ മര്‍ദ്ദിച്ചതെന്ന് ആക്രമണത്തില്‍ പരിക്കേറ്റവര്‍ പറഞ്ഞു.

Back to top button
error: