തിരുവനന്തപുരം:സംസ്ഥാനത്തെ 30 സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്ന് റെയില്‍വേ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനിലായി 15 വീതം സ്റ്റേഷനിലാണ് വികസനപ്രവര്‍ത്തനം.
അമൃത് ഭാരത് സ്റ്റേഷൻ സ്കീമിന് (എ.ബി.എസ്.എസ്) കീഴിലാണ് സ്റ്റേഷൻ നവീകരണം.പദ്ധതിയുടെ ഒന്നാംഘട്ടത്തില്‍ പാലക്കാട് ഡിവിഷനിലെ 26 പ്രവൃത്തിക്ക് 195.54 കോടിയും തിരുവനന്തപുരം ഡിവിഷനിലെ 15 പ്രവൃത്തിക്കായി 108 കോടിയും അനുവദിച്ചു
നവീകരിക്കുന്ന സ്റ്റേഷനുകള്‍
പാലക്കാട് ഡിവിഷൻ
ഷൊര്‍ണൂര്‍ ജംഗ്ഷൻ, ഒറ്റപ്പാലം, പൊള്ളാച്ചി, തലശേരി, കുറ്റിപ്പുറം, തിരൂര്‍, വടകര, പയ്യന്നൂര്‍, നിലമ്ബൂര്‍ റോഡ്, കാസര്‍കോട്, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം.
തിരുവനന്തപുരം ഡിവിഷൻ
നാഗര്‍കോവില്‍ ജംഗ്ഷൻ, നെയ്യാറ്റിൻകര, കുഴിത്തുറ, ചിറയിൻകീഴ്, കായംകുളം, മാവേലിക്കര, തിരുവല്ല, ചങ്ങനാശേരി, ഏറ്റുമാനൂര്‍, തൃപ്പുണിത്തുറ, ആലപ്പുഴ, ചാലക്കുടി, അങ്കമാലി, കാലടി, ഗുരുവായൂര്‍, വടക്കാഞ്ചേരി.