KeralaNEWS

കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ ആർഎസ്എസ് വെട്ടിക്കൊലപ്പെടുത്തി

ആലപ്പുഴ കായംകുളത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തി. ഡിവൈഎഫ്‌ഐ ദേവികുളങ്ങര മേഖലാ കമ്മിറ്റി അംഗമായ പുതുപ്പള്ളി പത്തിശേരി സ്വദേശി അമ്ബാടിയാണ് കൊല്ലപ്പെട്ടത്.

22 വയസായിരുന്നു. പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്ബതികളുടെ മകനാണ്. ആര്‍എസ്‌എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന്ഡിവൈഎഫ്‌ഐ പറഞ്ഞു.

Signature-ad

സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്ന്‌ ഉച്ചയ്ക്ക് 2 മുതല്‍ ദേവികുളങ്ങര ഗ്രാമപഞ്ചായത്തില്‍ ഡിവൈഎഫ്‌ഐയും സിപിഐഎമ്മും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച്‌ നാല് ബൈക്കുകളിലായി എത്തിയ സംഘം നടുറോഡിലാണ് അമ്ബാടിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. അമ്ബാടിയുടെ കഴുത്തിനും കയ്ക്കും വെട്ടേറ്റിരുന്നു. ഇതില്‍ കഴുത്തിനേറ്റ വെട്ടാണ് മരണകാരണം.സംഭവ സ്ഥലത്ത് വച്ച്‌ തന്നെ അമ്ബാടി കൊല്ലപ്പെട്ടു.

സംഭവത്തില്‍  രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.രണ്ടുപേരും ആർഎസ്എസ് പ്രവർത്തകരാണെന്നാണ് വിവരം.

Back to top button
error: