തിരുവനന്തപുരം:മറുനാടന്‍ മലയാളി ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് തിരുവനന്തപുരം നഗരസഭ.
ഇതുവരെ ഓഫീസിന് ലൈസന്‍സ് എടുത്തിട്ടില്ലെന്നും കെട്ടിടത്തില്‍ അനധികൃതമായി മാറ്റങ്ങള്‍ വരുത്തിയെന്നും ഓഫിസ് പ്രവര്‍ത്തിക്കുന്നത് നിയമങ്ങള്‍ ലംഘിച്ചാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
7 ദിവസത്തിനകം ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്. ഒരാഴ്ചക്കകം ഓഫീസ് പൂട്ടി അക്കാര്യം നഗരസഭയെ അറിയിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെടുന്നുണ്ട്.