തൊടുപുഴ: ഗോവയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം.
വാഴക്കുളം മഞ്ഞള്ളൂര്‍ മനയത്ത് വീട്ടില്‍ എം.സി.ഷാജുവിന്റെ മകൻ നിഖില്‍ ഷാജു (22) ആണ് മരിച്ചത്.
ഗോവയില്‍ എയര്‍പോര്‍ട്ട് ജീവനക്കാരനാണ്. ജോലി കഴിഞ്ഞു മടങ്ങിവരുന്ന വഴി കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു.